മലപ്പുറം: മഞ്ചേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴിലുള്ള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് 2021-22 ദ്വിവത്സര കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസായ 25 രൂപയും സഹിതം മഞ്ചേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സെപ്തംബര്‍ 15നകം സമര്‍പ്പിക്കണം. അപേക്ഷാ ഫോം www.sitttrkerala.ac.in ല്‍ ലഭിക്കും. ഫോണ്‍ : 9744537484, 8943267518, 0483 2766185.
