മലപ്പുറം: നിലമ്പൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. എം.എ/എം.എസ്.സി സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 15ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
