മലപ്പുറം: വിമുക്തഭടന്മാരുടെ ആശ്രിതരില്‍ നിന്നും ജനറല്‍ നഴ്‌സിങ് ആന്‍ഡ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് (ജെ.പി.എച്ച്.എന്‍) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ക്ക് സെപ്തംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.inല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0483 2734932.
