തലശേരി ഗവ.കോളേജിൽ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 13ന് വൈകിട്ട് അഞ്ച് മണിക്കകം govtcollegetly@gmail.com ലേക്ക് അയയ്ക്കണം. ഓൺലൈൻ ഇന്റർവ്യൂ 16ന് രാവിലെ 10ന് നടക്കും.  ഫോൺ: 04902966800, 9400549764.