ലോക സാക്ഷരതാ ദിനം കോട്ടയം ജില്ലാ സാക്ഷരതാ മിഷൻ വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാതലത്തിലും തദ്ദേശ സ്ഥാപന തലത്തിലും സാക്ഷരതാ പതാക ഉയർത്തി.

അക്ഷര ദീപം തെളിക്കൽ, നിരക്ഷരതാ നിർമ്മാർജ്ജന പ്രതിജ്ഞ, സാക്ഷരതാ പ്രവർത്തകരെ ആദരിക്കൽ, തുല്യതാ പാഠപുസ്തക വിതരണം, ഓൺലൈൻ സെമിനാർ എന്നിവയും സംഘടിപ്പിച്ചു.

ജില്ലാ സാക്ഷരതാ മിഷൻ ഓഫിസ് അങ്കണത്തിൽ നടന്ന ജില്ലാ തല പരിപാടികൾ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. വി.വി മാത്യു അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ പ്രസാദ് സാക്ഷരതാ ദിന സന്ദേശം നൽകി. സാക്ഷരതാ മിഷൻ അസിസ്റ്റൻ്റ് കോ- ഓർഡിനേറ്റർമാരായ ജസ്റ്റിൻ ജോസഫ്, ജേക്കബ് കുര്യാക്കോസ്, ഷീല ജോർജ്, അന്നമ്മ കെ. മാത്യു ,ശ്രീകല എം.നായർ, പി.വി പ്രേമ ലത, ഷീല എം.സി, എം.എൻ കുമാരിയമ്മ എന്നിവർ സംസാരിച്ചു .

അക്ഷരങ്ങളിൽ നിന്ന് അറിവിലേക്ക് എന്ന വിഷയത്തിൽ ഇന്ന് (സെപ്റ്റംബർ ഒമ്പത്) വൈകുന്നേരം ഏഴിന് സാക്ഷരത മിഷന്‍റെ ഫേസ്ബുക്ക് പേജില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ അഡ്വ. കെ. അനിൽ കുമാർ സംസാരിക്കും.