തൃശ്ശൂർ: ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദായോജന പദ്ധതിയുടെ ഭാഗമായി പൊയ്യയില്‍ ബയോഫ്‌ലോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പൊയ്യ പഞ്ചായത്ത് വാര്‍ഡ് എട്ടിലെ കളത്തുങ്കല്‍ പ്രിജി അനിന്റെ മത്സ്യകൃഷിയുടെ വിളവെടുപ്പാണ് നടന്നത്. കിസാന്‍സഭ സെക്രട്ടറി സുധാര്‍ജുനന് ആദ്യ വില്‍പ്പന നടത്തി.പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലീന തോമസ്, വാര്‍ഡ് മെമ്പര്‍മാരായ ജോളി സജീവ്, സൗമ്യ രഞ്ജിത്, സിബി ഫ്രാന്‍സിസ്, പ്രിയജോഷി, ഫിഷറീസ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എ.സിമ്മി, പ്രൊമോട്ടര്‍മാരായ അക്ഷയ സിദ്ധന്‍, ആര്‍ദ്ര അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
കുളത്തിലെ ആവാസ വ്യവസ്ഥ കൃത്രിമമായി ഒരു ടാങ്കില്‍ ഒരുക്കി മത്സ്യം വളര്‍ത്തുന്ന രീതിയാണ് ബയോഫ്‌ലോക്ക്. 25 കിലോ ഗിഫ്റ്റ് തിലാപിയയാണ് വിളവെടുത്തത്. പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ഏഴ് ബയോഫ്‌ലോക് ടാങ്കുകളിലായി 8750 ഗിഫ്റ്റ് തിലാപിയ മത്സ്യ കുഞ്ഞുങ്ങളെയാണ് ഘട്ടം ഘട്ടമായി നിക്ഷേപിച്ചത്. അഞ്ചു മാസം കൊണ്ടാണ് വിളവെടുപ്പിന് പാകമായത്.