കാസര്‍കോട്: ജില്ലാ പഞ്ചായത്തിലെ ആദ്യ ബാച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പൂര്‍ത്തിയായി. ഇന്റേണ്‍സിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വിതരണം ചെയ്തു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം, ട്രാന്‍സ്ജെന്‍ഡര്‍ ഷെല്‍ട്ടര്‍ ഹോം, വ്യവസായ കേന്ദ്രം ഇന്റേണ്‍ഷിപ്പ്, കാസര്‍കോട് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, ലോക കാസര്‍കോട് സഭ, കെ.എല്‍ 14 വികസന ടോക്ക് സീരീസ്, ചട്ടഞ്ചാല്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വൈവിധ്യവല്‍ക്കരണം, സീഡ് ഫാമുകളുടെ വൈവിധ്യവല്‍ക്കരണം, എസ് സി / എസ് ടി കോളനി കുടിവെള്ള പദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ വാഹന പൊളി നയത്തിലൂന്നിയുള്ള കാസര്‍കോട് ഓട്ടോമേറ്റട് ഫിറ്റ്നസ് ടെസ്റ്റ് സെന്റര്‍ ആന്റ് സ്‌ക്രാപിംഗ് യൂണിറ്റ് എന്നിവയാണ് ഇന്റേണ്‍ഷിപ്പിലൂടെ പൂര്‍ത്തീകരിച്ചത്.

സമാപന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ന്മാരായ ഗീതാ കൃഷ്ണന്‍ , അഡ്വ. സരിത എസ് എന്‍ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഡോ.സി.തമ്പാന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വൈബ്രന്റ് കമ്യൂണിറ്റി ആക്ഷന്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇന്റേണ്‍ഷിപ്പില്‍ പങ്കെടുത്തത്.