പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ പദ്ധതികള്‍ കാലതാമസമില്ലാതെ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദേശിച്ചു. റാന്നി നിയമസഭാ നിയോജക മണ്ഡലത്തിലെ എംഎല്‍എ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

മുന്‍ എംഎല്‍എ രാജു എബ്രഹാം ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കിയതെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കോവിഡ് കാരണം വൈകിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റാന്നി നിയോജക മണ്ഡലത്തിലെ മുന്‍വര്‍ഷത്തേയും നടപ്പ് വര്‍ഷത്തേയും എംഎല്‍എയുടെ പ്രത്യേക വികസനനിധി, നിയോജകമണ്ഡലം ആസ്തി വികസന പദ്ധതി എന്നിവയുടെ അവലോകനയോഗമാണ് നടന്നത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എഡിസി ജനറല്‍ വിമല്‍രാജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.