ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിവരുന്ന വയോഅമൃതം ആയുര്‍വേദ ചികിത്സാ പദ്ധതിയിലേയ്ക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലികമായി സേവനമനുഷ്ടിക്കുവാന്‍ ഉദ്യോഗാര്‍ത്ഥികളെ കൂടികാഴ്ചയ്ക്കായി ക്ഷണിച്ചു.
തസ്തിക – അറ്റന്‍ഡര്‍ (ഒഴിവ് 1), യോഗ്യത – 7 ക്ലാസ്സ് ജയിച്ചിരിക്കണം. പ്രായപരിധി – 41 വയസ്. തീയതി – സെപ്റ്റംബര്‍ 17
ഇന്റര്‍വ്യൂ സമയം – രാവിലെ 10 മുതല്‍, സ്ഥലം – ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവ്, രജിസ്‌ട്രേഷന്‍ സമയം – രാവിലെ 9.30 മുതല്‍ 11 വരെ, അഭിമുഖത്തിന് ഹാജരാകുമ്പോള്‍ തൊഴില്‍ പരിചയം, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് തുടങ്ങിയവയുടെ അസ്സല്‍ പ്രമാണങ്ങളും പകര്‍പ്പുകളും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കോവിഡ്-19 മാദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862232318