അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാമിലേക്ക ്പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഉന്നത പഠനത്തിനുളള അർഹതയോടെ എസ്.എസ്.എൽ.സി. തത്തുല്യ യോഗ്യത / പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വസ്ത്ര നിർമാണം, അലങ്കാരം, രൂപകൽപന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ്ങിലും പ്രാവീണ്യം ലഭിക്കും.

ഗാർമെന്റ് ഡിസൈനിങ്, മാനുഫാക്ചറിങ്, ഫാഷൻ ഡിസൈനിങ്, മാർക്കറ്റിങ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. സ്വയംതൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ഗാർമെന്റസ് കമ്പനികളിൽ ജോലി ലഭിക്കുന്നതിനും അനുയോജ്യമായതും പി.എസ്.സി. അംഗീകാരമുള്ളതുമായ കോഴ്‌സാണിത്. മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്‌കിൽസ് ട്രെയിനിങ്, ആറ് ആഴ്ച നീണ്ടു നിൽക്കുന്ന പ്രായോഗിക പരിശീലനമായ ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും വിദേശ രാജ്യങ്ങളിൽ ജോലി ലഭിക്കാനുളള സാധ്യത പരിഗണിച്ച് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പരിശീലനവും നൽകും.

അപേക്ഷാ ഫോമും പ്രോസ്പക്ടസും www.sitttrkerala.ac.inൽ നിന്നു ഡൗൺലോഡ്‌ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം സെപ്റ്റംബർ 15 ന് വൈകിട്ടു നാലിനുള്ളിൽ അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലോ നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലോ സമർപ്പിക്കേണ്ടതാണ്. കൂടുതൽവിവരങ്ങൾക്ക് 9074141036, 9895543647.