മലപ്പുറം: ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച (സെപ്തംബര്‍ ഒന്‍പത്) 11 വാര്‍ഡുകളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകളിലും നഗരസഭയിലെ രണ്ട് വാര്‍ഡുകളിലുമാണ് കര്‍ശന നിയന്ത്രണം. ചെറുകാവ്, എടവണ്ണ, മാറഞ്ചേരി, മേലാറ്റൂര്‍, മൂര്‍ക്കനാട്, പോരൂര്‍ എന്നീ പഞ്ചായത്തുകളിലെ ഒന്‍പത് വാര്‍ഡുകളിലും കോട്ടക്കല്‍ പൊന്നാനി നഗരസഭകളിലെ രണ്ട് വാര്‍ഡുകളിലുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഈ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലാണ്. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം നിയന്ത്രണങ്ങള്‍ ഒരാഴ്ച തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ വ്യക്തമാക്കി.