പാലക്കാട്‌ :നാടന്‍ പശു വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കണമെന്നും ഗുണമേന്മയുള്ള പാല്‍ ഉല്‍പാദിപ്പിച്ച് വിപണി ഉണ്ടാക്കിയെടുക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. എരുത്തേമ്പതി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദേശ കമ്പനികളോട് കിടപിടിക്കാന്‍ നവീന രീതി ആവിഷ്‌കരിക്കണമെന്നും പാലില്‍ നിന്നും കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ സംഘം പ്രസിഡന്റ് ജി. അയ്യസ്വാമി അധ്യക്ഷനായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ്, മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ്, മില്‍മ ഡയറക്ടര്‍ കെ.ചെന്താമര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പ്രിയദര്‍ശനി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുരാജ്, ചിറ്റൂര്‍ ഡി.ഇ.ഒ എം.എസ് അഫ്‌സ, എരുത്തേമ്പതി ആപ്‌കോസ് ഡയറക്ടര്‍ പി ഷാജി എന്നിവര്‍ സംസാരിച്ചു.