എറണാകുളം: സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുളള പ്രത്യേക പദ്ധതിക്ക് കോതമംഗലം താലൂക്കിൽ തുടക്കമായി. ജില്ലയിലെ വിവിധ സർക്കാർ ഭൂമി തിരികെ പിടിക്കുന്നതിനായി താലൂക്ക് അടിസ്ഥാനത്തിൽ കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് ജില്ലാ കളക്ടർ ജാഫർ മലിക്ക് അറിയിച്ചു. പദ്ധതിക്ക് തുടക്കം കുറിച്ച് കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ 2.21 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം വീണ്ടെടുത്ത് ബോർഡ് സ്ഥാപിച്ചു.
നിയമ തടസങ്ങൾ ഒഴിവായ എല്ലാ സർക്കാർ ഭൂമികളും ഏറ്റെടുത്ത് വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്ന് പറഞ്ഞ കളക്ടർ വർഷങ്ങളായി ലീസ് പുതുക്കാത്ത ഭൂമികളും ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി. മൂവാറ്റുപുഴ ആർ.ഡി.ഒ എസ്. ബിന്ദു, കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ്, അഡീഷണൽ തഹസിൽദാർ നാസർ കെ.എം, വാരപ്പെട്ടി വില്ലേജ് ഓഫീസർ റോയി പി. ഏലിയാസ് എന്നിവർ ഭൂമിയേറ്റെടുക്കൽ നടപടികളിൽ പങ്കാളികളായി.
വാരപ്പെട്ടി വില്ലേജ് ഓഫീസിൻ്റ പരിധിയിലെ കൈയ്യേറ്റഭൂമി ജില്ലാ കളക്ടറുടെ ജാഫർ മാലിക്കിൻ്റെ നേതൃതത്തിൽ ഏറ്റെടുക്കുന്നു