എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച 151 പേർക്കെതിരെ നടപടി സ്വീകരിച്ചു.
മാസ്ക് ധരിക്കാത്തതിന് 106 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് 11 പേർക്കെതിരെയും ജീവനക്കാർ മാസ്ക് സാനിറ്റൈസർ എന്നിവ ഉപയോഗിക്കാത്തതിന് ഒൻപത് പേർക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് ആൾക്കൂട്ടം ചേർന്നതിൽ ഉത്തരവാദികളായ 10 പേർക്കെതിരെയും നടപടി സ്വീകരിച്ചു.