കൊച്ചി: കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. കാര്‍ഷിക സംസ്‌കാരത്തിന്റെ തനിമ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കും വിധം പ്രത്യേകം സജ്ജീകരിച്ച സ്റ്റാളില്‍ തിരുവാതിര ഞാറ്റുവേലയില്‍ കര്‍ഷകര്‍ക്കാവശ്യമായ നടീല്‍ വസ്തുക്കള്‍, വിത്തുകള്‍, നാടന്‍ കാര്‍ഷികോത്പന്നങ്ങള്‍ തുടങ്ങിയവ ഒരുക്കി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഫാമുകളില്‍ നിന്നുള്ള നാടന്‍, ഹൈബ്രിഡ് തെങ്ങിന്‍ തൈകള്‍, വിവിധ ഇനം മാവ്, പ്ലാവ്, സപ്പോട്ട, റമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍, നാരകം, പേര എന്നിവയുടെ ബഡ്, ഗ്രാഫ്റ്റ് തൈകളും വിവിധ ഇനം പച്ചക്കറി വിത്തുകളും തൈകളും ജൈവ കൃഷിക്കാവശ്യമായ ജൈവ ജീവാണു വളങ്ങളും ജൈവ കീടനാശിനികളും സ്റ്റാളില്‍ വിതരണം ചെയ്തു. കൂടാതെ കിഴക്കമ്പലം പഞ്ചായത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച നാടന്‍ പച്ചക്കറികളും പഴങ്ങളും കിഴങ്ങുകളും വില്‍പ്പന നടത്തി.
ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജിന്‍സി അജി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ കെ.കെ. ജയമായ, കൃഷി അസിസ്റ്റന്റ് പി.കെ. ബിജോയ്, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ് നിര്‍വഹിക്കുന്നു.