എറണാകുളം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേളയിൽ കോതമംഗലം താലൂക്കിൽ 60 പട്ടയങ്ങൾ വിതരണം ചെയ്യും. കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന പട്ടയമേള ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈ ജന്റ് ചാക്കോ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റാണി കുട്ടി ജോർജ്, റഷീദ സലിം, കെ കെ ദാനി, തഹസിൽദാർ നാസർ കെ.എം, കോതമംഗലം നഗരസഭ കൗൺസിലർ റിൻസി റാേയ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ ആർ അനിൽകുമാർ, ഇ കെ ശിവൻ, കെ പി ബാബു, പിഎം സക്കറിയ, ജോർജ് അമ്പാട്ട്, എൻ സി ചെറിയാൻ, ഷാജി പീച്ചക്കര, ടി പി തമ്പാൻ, മനോജ് ഗോപി, ബേബി പൗലോസ് തുടങ്ങിയവർ പങ്കെടുക്കും.