മലപ്പുറം: ജില്ലയിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി (സെപ്തംബര്‍ 14) മലപ്പുറം നൂറാടിപ്പാലത്തിന് സമീപമുള്ള റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് പരിപാടി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാവ്യവസായ കേന്ദ്രത്തില്‍ നേരിട്ടും ഇ-മെയില്‍ മുഖേനയും മുന്‍കൂട്ടി സമര്‍പ്പിച്ച പരാതികള്‍ മാത്രമാണ് അദാലത്തില്‍ പരിഗണിക്കുക. അപേക്ഷ സമര്‍പ്പിച്ചവരെ പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമയം മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന പരാതികള്‍ക്ക് പരിഹാരം കാണുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
