മലപ്പുറം: കാക്കഞ്ചേരി കിന്‍ഫ്രപാര്‍ക്കില്‍ ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികള്‍ക്കായി ഒരുക്കിയ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് (സെപ്തംബര്‍ 14) നാടിന് സമര്‍പ്പിക്കും. അലോട്ട്മെന്റ് ലെറ്റര്‍ വിതരണവും മന്ത്രി നിര്‍വഹിക്കും. കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ രാവിലെ ഒന്‍പതിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ പി. അബ്ദുള്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനാകും.
ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഡ്രസ്ട്രീസ് ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന് പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്തംഗം ജമീല അലീപേട്ട, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷൈജിനി ഉണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം എ.കെ അബ്ദുറഹ്മാന്, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എപി ജമീല ടീച്ചര്‍, പഞ്ചായത്തംഗം ജംഷിദ നൂറുദ്ദീന്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ജനറല്‍ മാനേജര്‍ ജി.സുനില്‍ എന്നിവര്‍ പങ്കെടുക്കും.