കൊല്ലം: അഷ്ടമുടി കായല്‍ സംരക്ഷണം ലക്ഷ്യമിട്ട് കൊല്ലം കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള വിവരശേഖരണ കായല്‍യാത്ര ഇന്ന് (സെപ്റ്റംബര്‍ 14). രാവിലെ 10 മണിക്ക് ആശ്രാമം ലിങ്ക് റോഡില്‍ നിന്ന് ആരംഭിക്കും. യാത്രയ്ക്കുശേഷം കായല്‍ നവീകരണ പദ്ധതി പ്രഖ്യാപനം നടക്കും. രണ്ട് ബോട്ടുകളിലായി നടക്കുന്ന യാത്രയില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍.കെ പ്രേമചന്ദ്രന്‍ എം. പി, എം.എല്‍.എമാരായ എം.മുകേഷ്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലിങ്ക് റോഡില്‍ തുടങ്ങുന്ന വിവരശേഖരണ കായല്‍യാത്ര അരവിളക്കടവ്, സാമ്പ്രാണിക്കോടി, കുരീപ്പുഴ പള്ളിക്കടവ്, കോട്ടയത്ത്കടവ്, മങ്ങാട്, കല്ലുംതാഴം, അഡ്വഞ്ചര്‍ പാര്‍ക്ക് വഴി ആശ്രാമം ലിങ്ക് റോഡില്‍ അവസാനിക്കും.