കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയായി. ഒരെണ്ണത്തിന്റെ നിര്‍മാണവും തുടങ്ങുന്നു. മൂന്ന് കോടി രൂപ ചിലവില്‍ കുലശേഖരപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേയും ഒരു കോടി രൂപയ്ക്ക് വേളമാനൂര്‍ സര്‍ക്കാര്‍ യു. പി. എസ്സിലേയും കെട്ടിടങ്ങളാണ് പൂര്‍ത്തിയായത്. ഇവ ഇന്ന് (സെപ്തംബര്‍ 14) ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നാടിന് സമര്‍പ്പിക്കും.

കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന തഴവ എ.വി.ജി. എല്‍. പി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അതാത് സ്‌കൂളുകളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പൊതുസമ്മേളനം നടക്കും.

കുലശേഖരപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് 12 30ന് നടക്കുന്ന പരിപാടിയില്‍ എ. എം. ആരിഫ് എം. പി. പങ്കെടുക്കും. സി.ആര്‍. മഹേഷ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ഗാന്ധി പ്രതിമയുടെ അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിക്കും. മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രമേശ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഗോപന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസാം, വൈസ് പ്രസിഡന്റ് എ. നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.അനിരുദ്ധന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പി. എസ്. അബ്ദുള്‍ സലീം, ബി. ശ്യാമള, രജിത രമേശ്, പി. ടി. എ. പ്രസിഡന്റ് ജി. രഘു, പ്രിന്‍സിപ്പല്‍ ബി. ഷീല, ഹെഡ്മിസ്ട്രസ് ശ്രീജാ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

വേളമാനൂര്‍ സ്‌കൂളില്‍ വൈകിട്ട് 3.30 ന് നടക്കുന്ന സമ്മേളനം ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യാതിഥിയാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സത്യപാലന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ബൈജു ലക്ഷ്മണന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എസ്. അജിത് കുമാര്‍, എച്ച്.എം. ഇന്‍ ചാര്‍ജ് എന്‍. കെ. ജിഷ തുടങ്ങിയവര്‍ പങ്കെടുക്കും.

തഴവ ആദിത്യ വിലാസം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ എം.പിമാരായ അഡ്വ. കെ. സോമപ്രസാദ്, എ.എം. ആരിഫ് എന്നിവര്‍ മുഖ്യാതിഥികളാകുന്ന പരിപാടിയില്‍ സി.ആര്‍. മഹേഷ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. മുന്‍ എംഎല്‍എ ആര്‍. രാമചന്ദ്രനെ ആദരിക്കും. തഴവ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവന്‍, വൈസ് പ്രസിഡന്റ് കെ. ഷൈലജ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ബിജു, സി.ആര്‍. അമ്പിളിക്കുട്ടന്‍, മിനി മണികണ്ഠന്‍, ജില്ലാ പഞ്ചായത്തംഗം അനില്‍ എസ്. കല്ലേലിഭാഗം, ബ്ലോക്ക് അംഗങ്ങളായ അഡ്വ. സുധീര്‍ കാരിക്കല്‍, ശ്രീലത, വാര്‍ഡ് അംഗം സുശീലാമ്മ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, പി.ടി.എ പ്രസിഡന്റ് കെ. ബിജു, ഹെഡ്മാസ്റ്റര്‍ റ്റി.സസുരാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.