കണ്ണൂർ: വസായ രംഗത്തെ സംസ്ഥാന സർക്കാരിൻ്റെ ചുവട് വെപ്പുകളെ സ്വാഗതം ചെയ്ത് ജില്ലയിലെ വ്യവസായ സമൂഹം. കണ്ണൂർ ബ്ലൂ നൈൽ ഹോട്ടലിൽ നടന്ന തെരഞ്ഞെടുക്കപ്പെട്ട വ്യവസായികളുടെ സംഗമത്തിലാണ് വ്യവസായ വകുപ്പിൻ്റെയും മന്ത്രിയുടെയും പ്രവർത്തനങ്ങളെ വ്യവസായ സമൂഹം സ്വാഗതം ചെയ്തത്. സംരംഭകത്വത്തെ പ്രോൽസാഹിപ്പിക്കുന്ന വിധത്തിൽ കരിക്കുലം പരിഷ്കരിക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു. കെ എസ് ഐ ഡി സി യുടെ റീജീയണൽ ഓഫീസ് കോഴിക്കോട് തുടങ്ങും.

വടക്കൻ കേരളത്തിലെ കിൻഫ്രയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും താലൂക്ക് തലത്തിൽ ഫെസിലിറ്റേഷൻ സംവിധാനം ഏർപ്പെടുത്തും. സ്വകാര്യ വ്യവസായ പാർക്കുകൾ പ്രോൽസാഹിപ്പിക്കും. പരാജിതരായ വ്യവസായികളുമായി ചർച്ച നടത്തി കാര്യങ്ങൾ മനസിലാക്കും.മന്ത്രി പി.രാജീവ് പറഞ്ഞു. കണ്ണൂരിൻ്റെ മുഖമുദ്രയായ പ്ലൈവുഡ് വ്യവസായത്തിനായി മരങ്ങൾ വച്ചുപിടിപ്പിക്കാനുള്ള സൗകര്യമേർപ്പെടുത്തണമെന്ന് വ്യവസായികൾ ആവശ്യപെട്ടു..

നേരത്തെ തറക്കല്ലിട്ട സൈബർ പാർക്ക്, ഫുഡ് പാർക്ക്, ‘അഗ്രോ പാർക്ക്, മറൈൻ പാർക്ക് എന്നിവ പുനരുജീവിപ്പിക്കണം, കശുവണ്ടി വ്യവസായം ശക്തിപ്പെടുത്തണം., സഹകരണ മേഖലയിൽ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയ്’ക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ,കൺസ്യൂമർ ഫെഡ് എന്നിവ വഴി വിപണി കണ്ടെത്തണം, ദിനേശ് ആശുപത്രി ഉൽപന്നങ്ങൾക്ക് സർക്കാർ, സഹകരണ മേഖലയിൽ വിപണനം തരമാക്കണം തുടങ്ങിയ ആവശ്യങ്ങൾ വ്യവസായികൾ പങ്ക് വച്ചു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അനുഭാവപൂർണ്ണമായ നടപടികളാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഇത് വ്യവസായ സൗഹൃദ അന്തരീക്ഷം സ്യഷ്ടിക്കാൻ കാരണാമായിട്ടുണ്ടെന്നും വ്യവസായികൾ അഭിപ്രായപ്പെട്ടു. വ്യവസായ സമൂഹം ഉന്നയിച്ച ക്രിയാത്മക നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്.കെ.എസ്ഐഡിസി മാനേജിംഗ് ഡയരക്ടർ എം.ജി രാജമാണിക്യം ജില്ലയിലെ വ്യവസായ വകപ്പ് ഉദ്യോഗസ്ഥർ വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.