-ടി.പി.ആര്‍. 16.88%

ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 14) 1118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1998 പേര്‍ രോഗമുക്തരായി. 16.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1096 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം ബാധിച്ചു. ആകെ 273251 പേര്‍ രോഗമുക്തരായി. 11337 പേര്‍ ചികിത്സയിലുണ്ട്.

243 പേര്‍ കോവിഡ് ആശുപത്രികളിലും 1954 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 8069 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 152 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2080 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 610 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 24968 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 6622 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.