എറണാകുളം : ജില്ലാതല പട്ടയമേളയിൽ അഞ്ചു വർഷത്തെ കാത്തിരിപ്പിന് വിരാമമായി പട്ടയം ലഭിച്ചതിലൂടെ സ്വന്തം ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കാക്കനാട് സ്വദേശികളായ ശാരദ – കുമാരൻ ദമ്പതികൾ . ലോട്ടറി വിൽപനക്കരനായ കുമാരനും കൂലിപണിക്കാരിയായ ശാരദയും കാക്കനാട് ചിറ്റേത്തുകരയിലെ ഷീറ്റിട്ട ഒറ്റ മുറിയും അടുക്കളയുമുള്ള വീട്ടിലാണ് താമസിക്കുന്നത്. തങ്ങൾ താമസിക്കുന്ന ഭൂമിക്ക് രേഖ ലഭിച്ചതോടെ അടച്ചുറപ്പുള്ള പുതിയ വീടാണ് ഇനി ഇവരുടെ സ്വപ്നം.
