കോവിഡ്-19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകളിൽ നിർത്തിവച്ചിരുന്ന പഞ്ചിംഗ് പുനരാരംഭിച്ച് ഉത്തരവായി. കേവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ 16 മുതൽ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പഞ്ചിംഗ് ചെയ്യാം.