കാസർഗോഡ്: കണ്ണൂർ സർവകലാശാല കാസർകോട് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ അറബിക്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ 17 ന് രാവിലെ 10.30 ന് കാസർകോട് വിദ്യാനഗർ, ചാല റോഡിലുള്ള ക്യാമ്പസിൽ നടക്കും. എം.എ അറബിക്, എം.എഡ്, നെറ്റ്/പിഎച്ച്.ഡി യോഗ്യതയുള്ളവർക്ക് അറബിക് അസി. പ്രൊഫസർ തസ്തികയിലേക്കും എം.എസ്‌സി മാത്തമാറ്റിക്സ്, എം.എഡ്, നെറ്റ്/പിഎച്ച്.ഡിയുമുള്ളവർക്ക് അസി. പ്രൊഫസർ മാത്തമാറ്റിക്സ് തസ്തികയിലേക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 6238197279