കാസർഗോഡ്: പുതുതായി പിടിച്ചെടുക്കുന്ന മത്സ്യം ഐസ് ചെയ്ത് കേടുകൂടാതെ സംരക്ഷിക്കാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് ഇൻസുലേറ്റഡ് ബോക്‌സുകൾ വിതരണം ചെയ്യുന്നു. സ്വന്തമായി മത്സ്യബന്ധന യാനം ഉള്ള രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം.
ഇൻസുലേറ്റഡ് ബോക്‌സിന്റെ വിലയുടെ 75 ശതമാനം സർക്കാർസഹായവും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. അപേക്ഷകൾ മത്സ്യഭവനുകളിൽ ലഭ്യമാണ്. താൽപര്യമുള്ളവർ സെപ്റ്റംബർ 20 നകം മത്സ്യഭവനുകളിൽ അപേക്ഷിക്കണം. ഫോൺ: 04672202537