മലപ്പുറം: എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ നൂതന ആശയങ്ങള്‍ പങ്കുവെക്കുവാനും അത് പ്രാവര്‍ത്തികമാക്കാനും പ്രചോദനം നല്‍കുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിലേക്ക് (വൈ. ഐ. പി.) രജിസ്റ്റര്‍ ചെയ്യാം. രണ്ട് മുതല്‍ അഞ്ച് വരെയുള്ള ടീമുകളായിട്ടാണ് കുട്ടികള്‍ ഈ പ്രോഗ്രാമിലേയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. വൈ. ഐ. പി. 2021 – 24 ഘട്ടത്തിന്റെ ജില്ലാതല മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 25,000 രൂപയും സംസ്ഥാനതല മൂല്യ നിര്‍ണയത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന തലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് അവരുടെ ആശയങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് മൂന്ന് വര്‍ഷം ആവശ്യമായ സഹായങ്ങള്‍ ലഭിക്കും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ യംങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. വൈ. ഐ. പി. പ്രോഗ്രാമില്‍ കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അവര്‍ പഠിക്കുന്ന സ്ഥാപനങ്ങളും ഈ പ്രോഗ്രാമില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. www.yip.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847020825, 8606469384.