കൊല്ലം: വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വന്യജീവി ഫോട്ടോഗ്രാഫി, ഹ്രസ്വചിത്ര മത്സരം, യാത്രാവിവരണം (ഇംഗ്ലീഷ് /മലയാളം), പോസ്റ്റര്‍ ഡിസൈനിങ്, ക്വിസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ഹ്രസ്വചിത്ര മത്സരത്തിനുള്ള എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25 ആണ്. മറ്റുള്ളവയുടേത് സെപ്റ്റംബര്‍ 30 വരെ നല്‍കാം.

www.forest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ എന്‍ട്രികള്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447979082, 0471 2360762(വന്യജീവി ഫോട്ടോഗ്രാഫി),9447979135, 0471 2360462 (പോസ്റ്റര്‍ ഡിസൈനിങ്), 9447979066, 0492 4222524(ക്വിസ്) 9447979103, 0487 – 2699017(ഹ്രസ്വചിത്രം ) 9447979071, 0497 2760394 (യാത്രവിവരണം ).