ആശ്രാമം ഇ.എസ്.ഐ. ആശുപത്രിയിലെ ഓട്ടോമാറ്റിക് ലോണ്‍ട്രി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ആശ്രാമം ഇ.എസ്.ഐ ആശുപത്രിയെ 300 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റിന്റെ പ്രവര്‍ത്തനം ഈ മാസം തുടങ്ങുമെന്നും മറ്റ് ആധുനിക പരിശോധന സംവിധാനങ്ങള്‍ സജ്ജീകരിക്കുമെന്നും എം.പി. അറിയിച്ചു.
ഇ.എസ്.ഐ ബോര്‍ഡംഗം രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജി. വേണുഗോപാല്‍, ആശുപത്രി സൂപ്രണ്ട് ഡോ. കരണ്‍സിംഗ് സോളങ്കി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തനൂജ, സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.