പാലക്കാട്: കളക്ഷന് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആക്ട് 2008 ന്റെ പരിധിയില് നടത്തുന്ന ആനുവല് സര്വ്വേ ഓഫ് ഇന്ഡസ്ട്രീസി (എ.എസ്.ഐ.) നായുള്ള 2019-20 വര്ഷത്തെ വാര്ഷിക സാമ്പത്തിക റിട്ടേണുകള് ഇനിയും സമര്പ്പിക്കാത്ത ഫാക്ടറികള് ഉടന് പോര്ട്ടലില് സമര്പ്പിക്കണമെന്ന് നാഷണല് സ്റ്റാറ്റിസ്റ്റിക്കല് ഓഫീസ് ഡയറക്ടര് അറിയിച്ചു.
ആക്ട് അനുസരിച്ച് നോട്ടീസ് ലഭിച്ച മുഴുവന് യൂണിറ്റുകളും ഒരു മാസത്തിനുള്ളില് എ.എസ്.ഐ ഷെഡ്യൂളുകള്ക്ക് ആവശ്യമായ പ്രധാന വിവരങ്ങള് പോര്ട്ടലില് സമര്പ്പിക്കുകയും ബാലന്സ് ഷീറ്റ്, മറ്റ് അനുബന്ധ രേഖകള്, പ്രോഫിറ്റ് ആന്ഡ് ലോസ് അക്കൗണ്ട്, സ്റ്റാഫ് വിവരങ്ങള് തുടങ്ങിയവ ബന്ധപ്പെട്ട സ്റ്റാറ്റിസ്റ്റിക്കല് ഓഫീസില് ഹാജരാക്കുകയും ചെയ്യണം.
റിട്ടേണ് സമര്പ്പിക്കാന് ബുദ്ധിമുട്ട് നേരിടുന്നവര് കോഴിക്കോട് നാഷണല് സ്റ്റാറ്റിസ്റ്റിക്കല് ഓഫീസിന്റെ 0495- 2323455 നമ്പറിലോ ഓഫീസ് ചുമതലപ്പെടുത്തിയ ഓഫീസര്മാരെയോ ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില് റിട്ടേണുകള് സമര്പ്പിക്കണം. റിട്ടേണ് സമര്പ്പിക്കാത്ത യൂണിറ്റുകള്ക്കെതിരെ ആക്ട് അനുസരിച്ച് നിയമനടപടികളിലേക്ക് കടക്കാന് സ്റ്റാറ്റിസ്റ്റിക്കല് ഓഫീസിന് അധികാരമുണ്ട്.
ഉല്പ്പാദന മേഖലയുടെ മൊത്തം മൂല്യവര്ധന (ഗ്രോസ് വാല്യൂ ആഡഡ്) കണക്കാക്കാനാണ് പ്രധാനമായും എല്ലാ വര്ഷവും ആനുവല് സര്വേ ഓഫ് ഇന്ഡസ്ട്രീസ് നടത്തുന്നത്.