ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില് സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില് ‘കോവിഡ് കാലത്തെ സാക്ഷരതയുടെ പ്രസക്തി’ എന്ന വിഷയത്തില് പ്രഭാഷണം നടത്തി. പ്രഭാഷണ പരിപാടി എ. പ്രഭാകരന് എംഎല്എ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ ലൈബ്രറി കൗണ്സില് അംഗവുമായ വി.കെ. ജയപ്രകാശ് പ്രഭാഷണം നടത്തി. മിഷന് ജില്ലാ കോ-ഓര്ഡിനേറ്റര് ഡോ. മനോജ് സെബാസ്റ്റ്യന് സാക്ഷരതാ സന്ദേശം നല്കി.
ഹയര്സെക്കന്ററി തുല്യത പരീക്ഷയില് ഉന്നത വിജയം നേടിയ അനുഷ സി, മുതിര്ന്ന പഠിതാവായ ഇന്ദിരാദേവി, ടി ജി പഠിതാവ് സല്മ, മുതിര്ന്ന സാക്ഷരത പ്രവര്ത്തക ഡോ. പി.സി ഏലിയാമ്മ, കൂടുതല് രജിസ്റ്ററേഷന് നടത്തിയ പ്രേരക്മാരായ രഞ്ജിത കെ കെ, ബി. ജയന്തി കുമാരി , എന്നിവരെ എം.എല്.എ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എല്. ഇന്ദിര, ബി ഡി ഓ ഉമര് കൊങ്ങത്ത്., ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ, വികസന സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ആര്.ശോഭന , കെ.കോമളം, പ്രേരക് ടി.ഡി സുമതി ബ്ലോക്ക് മെമ്പര്മാര്, സാക്ഷരത പ്രേരക്മാര് എന്നിവര് സംസാരിച്ചു.