ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയും സഹകരണത്തില്‍ മികച്ച ഖരമാലിന്യ സംസ്‌കരണ മാതൃക സൃഷ്ടിച്ച വെള്ളിനേഴി ഗ്രാമപഞ്ചായത്തിനുള്ള നവകേരള പുരസ്‌കാരം സമര്‍പ്പിച്ചു. പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വെള്ളിനേഴി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന പരിപാടി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എം പരമേശ്വരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സെക്രട്ടറി അജിത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, പാലക്കാട് ഡി.ഡി.പി ബെന്നി ജോസഫ്, ബ്ലോക്ക,് ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
