പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടപ്പിലാക്കുന്ന തൈറോയ്ഡ്, അലര്‍ജി – ആസ്ത്മ ക്ലിനിക്കുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. സി വി ഉമ അധ്യക്ഷയായി.

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ എസ് സുനിത വിഷയം അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാബിറ ടീച്ചര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, സീനിയര്‍ സൂപ്രണ്ട് വി. കെ വാസുദേവന്‍, തൈറോയ്ഡ് ക്ലിനിക്ക് കണ്‍വീനര്‍ ഡോ. സ്വപ്ന, ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മി കര്‍ത്ത എന്നിവര്‍ സംസാരിച്ചു. തിങ്കള്‍, മുതല്‍, വെള്ളി ദിവസങ്ങളില്‍ തൈറോയ്ഡ് ക്ലിനിക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അലര്‍ജി ആസ്ത്മ ക്ലിനിക്കും പ്രവര്‍ത്തിക്കും. ഫോണ്‍: 8281933895