പ്ലസ് വണ്‍ മുതല്‍ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും പഠിക്കുന്ന കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള അലോട്ട്മെന്റ് മെമ്മോയുടെ പകര്‍പ്പ് എന്നിവ സഹിതം വഞ്ചിയൂരുള്ള തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ 31നകം നല്‍കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471-2572189.