സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദേശീയ ആരോഗ്യ ദൗത്യം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവരുടെ സഹായത്തോടെ സ്ഥാപിച്ചിട്ടുള്ള കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ ശൃംഖലയുടെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിക്കും.
തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച്ച രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ പി.ജെ. ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി.കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഇന്ദു സുധാകരന്‍, എം.ജെ. ജേക്കബ്, തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സുരേഷ് വര്‍ഗീസ്.എസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുജിത്ത് സുകുമാരന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട്, ആര്‍എംഓ, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ ശൃംഖലയിലൂടെ 66 കോവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍, 22 ഐസിയു കിടക്കകള്‍ എന്നിവിടങ്ങളില്‍ തടസ്സം കൂടാതെ
ഓക്‌സിജന്‍ വിതരണം ഉറപ്പാക്കുന്നതാണ് പദ്ധതി.