കോഴിക്കോട്: കോഴിക്കോട്-ബംഗളൂരു ദേശീയപാതയില്‍ അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേടില്‍ നടക്കുന്ന അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിലയിരുത്തി. കലുങ്ക് നിര്‍മ്മാണം, പുല്ലാഞ്ഞിമേട് വളവില്‍ ടവര്‍ ബ്ലോക്ക് വിരിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. പ്രവൃത്തി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന പരാതിയെതുടര്‍ന്നാണ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കരാറുകാരോടും പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഈ ഭാഗത്തെ ഓവുചാല്‍ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാനും ദേശീയപാതയില്‍ നിന്ന് കന്നൂട്ടിപാറ-പൂനൂര്‍ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ അപകടമില്ലാതെ കടന്ന് പോകുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി.