മങ്കട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 29ന് രാവിലെ 9.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ നേരിട്ട് ഹാജരാകണം. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിച്ച ഇംഗ്ലീഷ് അധ്യാപകര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.