ലൈഫ് പദ്ധയിലൂടെ 200 വീടുകള്‍ കൂടി പൂര്‍ത്തീകരിച്ച് കൊല്ലം നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
കൊല്ലം നഗരസഭാതല ഉദ്ഘാടനം സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു നിര്‍വഹിച്ചു. ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ജയന്‍ അധ്യക്ഷനായി. നികുതി അപ്പീല്‍കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. എ. കെ സവാദ്, വിദ്യാഭ്യാസ കായികകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. സവിത ദേവി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
