പോളിടെക്‌നിക് പ്രവേശനത്തിനായുളള രണ്ടാം അലോട്ട്‌മെന്റ് പട്ടിക 11ന് പ്രസിദ്ധീകരിക്കും.  ഈ പട്ടിക പ്രകാരം 13നകം പ്രവേശനം നേടണം.  17ന് മൂന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.  18ന് ആദ്യ സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കും. മൂന്നാം അലോട്ട്‌മെന്റ് പട്ടിക പ്രകാരം പ്രവേശനം നേടേണ്ട തിയതി 20 ആണ്.  24ന് നാലാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.  28നകം പ്രവേശനം നേടണം. സീറ്റുകള്‍ നിലവിലുണ്ടെങ്കില്‍ ജൂലൈ 31 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  31ന് പ്രവേശനം അവസാനിപ്പിക്കും