ജില്ലയിലെ 64 കോവിഡ് ആശുപത്രികളിൽ 2,815 കിടക്കകളിൽ 1,567 എണ്ണം ഒഴിവുണ്ട്. 99 ഐ.സി.യു കിടക്കകളും 33 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 556 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 386 കിടക്കകൾ, 30 ഐ.സി.യു, 16 വെന്റിലേറ്റർ, 308 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 1008 കിടക്കകളിൽ 762 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 315 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,994 കിടക്കകളിൽ 1,515 എണ്ണം ഒഴിവുണ്ട്.