ഇടുക്കി- ജില്ലാ സാമൂഹ്യനീതി ഓഫീസും, പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ എന്‍.സി.സി യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക അല്‍ഷിമേഴ്‌സ് ദിനാചരണം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സെക്രട്ടറി സബ്ജഡ്ജ് സിറാജുദ്ദീന്‍ പി.എ മുഖ്യപ്രഭാഷണം നടത്തും. വയോജന സംരക്ഷണത്തില്‍ കുട്ടികള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മൂലമറ്റം സെന്റ് ജോസഫ് കോളേജ് സോഷ്യല്‍ വര്‍ക്ക് വകുപ്പ് മേധാവി ഡോ. മാത്യു കണമല വെബ്ബിനാര്‍ നയിക്കും.
സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ ബിനോയ് വി ജെ, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് ചെമ്മരപ്പള്ളി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് സി, പിടിഎ പ്രസിഡണ്ട് ബിജു വെള്ളാംപുരയിടം, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ മധു കെ ജയിംസ് എന്നിവര്‍ സംസാരിക്കും.