കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 13 കേസുകള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, ആലപ്പാട്, ഓച്ചിറ, നീണ്ടകര, ചവറ, ക്ലാപ്പന, കെ.എസ് പുരം, പന്മന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഒന്‍പത് കേസുകളില്‍ പിഴയീടാക്കി. 107 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരില്‍ നടന്ന പരിശോധനയില്‍ ഒരു കേസിന് പിഴ ഈടാക്കുകയും 27 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
കൊല്ലം കോര്‍പ്പറേഷന്‍, പനയം, പൂതക്കുളം, നെടുമ്പന എന്നീ പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ 148 കേസുകള്‍ക്ക് താക്കീത് നല്‍കി. അഞ്ച് കേസുകളില്‍ പിഴയീടാക്കി .
പുനലൂരില്‍ നടന്ന പരിശോധനയില്‍ ആറ് കേസുകള്‍ക്ക് താക്കീത് നല്‍കി.