സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം. ബി.എ ഫുൾടൈം ബാച്ചിലേക്ക് പ്രവേശനത്തിന് ഓൺലൈനായി സെപ്റ്റംബർ 23 ന് രാവിലെ 10 മുതൽ 12.30 വരെ കൂടിക്കാഴ്ച നടത്തും. വിക്ടോറിയ കോളേജിന് സമീപത്തുള്ള കോപ്പറേറ്റീവ് ട്രെയിനിങ് കോളേജിന്റെ ആഭിമുഖ്യത്തിലാണ് കൂടിക്കാഴ്ച നടത്തുന്നത്.
50 ശതമാനം മാർക്കോടെ ഡിഗ്രിയും മാറ്റ്, സീമാറ്റ്, അല്ലെങ്കിൽ ക്യാറ്റ് യോഗ്യതയുള്ളവർക്ക് http://meet.google.com/ggy-mcza-ntp ലിങ്കിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 8547618290, 9995302006.