വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെനർഷിപ് ഡെവലപ്‌മെന്റിന്റെ അഭിമുഖ്യത്തിൽ അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ്പിന്റെ രണ്ടാംഘട്ടത്തിൽ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ ട്രെയിനിംഗ് നടത്തുന്നു.
ചെറുകിടസംരഭകർക്ക് ആരംഭിക്കാൻ കഴിയുന്ന മുട്ട അധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന സൗജന്യ പരിശീലനം സെപ്റ്റംബർ 28 ന് ഓൺലൈനായി സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.kied.info ൽ രജിസ്റ്റർ ചെയ്യുകയോ 7403180193, 7012376994 എന്നീ നമ്പറുകളിൽ ബന്ധപെടുകയോ ചെയ്യണം.