വലിയവിള സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ഔഷധസസ്യ ഉദ്യാനം ഒരുക്കി. നാഷണൽ ആയുഷ് മിഷനും ഹരിത കേരളം മിഷനും ചേർന്നാണ് ഉദ്യാനം ഒരുക്കിയത്. വി.കെ. പ്രശാന്ത് എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു.

കൗൺസിലർ ദേവിമ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി.കെ. പ്രിയദർശിനി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ഷൈജു, ഹരിത കേരളം മിഷൻ പ്രതിനിധി ജയന്തി, ചീഫ് ഡെിക്കൽ ഓഫിസർ ഡോ. എ.ജെ. അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.