അനെർട്ടിന്റെ സൗരസുവിധ കിറ്റുകൾ വിതരണത്തിനു തയാറായെന്ന് ജില്ലാ എൻജിനീയർ അറിയിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സൗകര്യമുള്ള സോളാർ ലാന്റേൺ, എഫ്.എം. റേഡിയോ ന്നിവ അടങ്ങിയ കിറ്റഇന് 3490 രൂപയാണു വില. 84 വാട്ട് ലിഥിയം പെറോഫോസ്‌ഫേറ്റ് ബാറ്ററിയണു സോളാർ ലാന്റേണിൽ ഉപയോഗിച്ചിരിക്കുന്നത്. 15 വാട്‌സ് സോളാർ മൊഡ്യൂൾ, 150 ലൂമെൻ ശേഷിയുള്ള എൽ.ഇ.ഡി. ബൾബ് എന്നിവുയും കിറ്റിലെ ഘടകങ്ങളാണ്. രണ്ടു വർഷം വാറന്റി ലഭിക്കും. ബാറ്ററിക്ക് അഞ്ചു വർഷവും വാറന്റിയുണ്ട്. സബ്‌സിഡി ഇല്ല.