കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ അസാപ് കേരളയും ഓട്ടോമൊട്ടീവ് റീസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും അവതരിപ്പിക്കുന്ന ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍ (എക്സ്. ഈ. വി. ടെക്‌നോളജി) കോഴ്‌സിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒരു മാസത്തെ വിര്‍ച്വല്‍ ഇന്റെണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തറിയാം. 66 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , ഓട്ടോമൊബൈല്‍ , ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലെ പോളിടെക്നിക് , എഞ്ചിനീറിങ് വിദ്യാര്‍ഥികള്‍ / ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://asapkerala.gov.in/?q=node/1366 എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍ : 9495999655 , 9495999780

കോഴ്‌സിനെ കുറിച്ചും ഇലക്ട്രിക്ക് വാഹന മേഖലയിലെ തൊഴില്‍ സാധ്യതകളെ കുറിച്ചും അറിയുവാന്‍ അസാപ് കേരളയും ഓട്ടോമൊട്ടീവ് റീസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (എ ആര്‍ എ ഐ) സംയുക്തമായി സെപ്റ്റംബര്‍ 22 ബുധനാഴ്ച വൈകിട്ട് 04.00 മണിക്ക് സംഘടിപ്പിക്കുന്ന വെബിനാറില്‍ പങ്കെടുക്കുക . രജിസ്റ്റര്‍ ചെയ്യുവാന്‍ https://asapkerala.gov.in/?q=node/1370 ലിങ്ക് സന്ദര്‍ശിക്കുക.