ആലപ്പുഴ: ജില്ലയില്‍ 1250 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1223 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 18.59 ശതമാനമാണ്.

1104 പേര്‍ രോഗമുക്തരായി. നിലവില്‍ 9903 പേര്‍ ചികിത്സയിലും 21985 പേര്‍ നിരീക്ഷണത്തിലും കഴിയുന്നു. 6721 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.