പാലക്കാട്‌: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 529/2019) തസ്തികയ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ ഒന്ന്, രണ്ട് , മൂന്ന് തിയ്യതികളിൽ നടത്തിയ അസൽ പ്രമാണ പരിശോധനക്കുശേഷം നിശ്ചിത യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗാർഥികളുടെ അഭിമുഖ പരീക്ഷ സെപ്റ്റംബർ 22, 23, 24, 29, 30 തീയതികളിൽ പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും. എസ്.എം.എസ്/ മെസേജ് വഴി അറിയിപ്പ് ലഭിച്ചവർ നിശ്ചിത സമയത്ത് ആവശ്യമായ രേഖകൾ സഹിതം നേരിട്ടെത്തണം.
അഭിമുഖത്തിന് എത്തുന്നവർ നിർബന്ധമായും മാസ്‌ക്, ഫേസ് ഫീൽഡ് ധരിക്കണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അർഹരായ ഉദ്യോഗാർത്ഥികൾ പി.എസ്.സിയുടെ പാലക്കാട് ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505398