കാസർഗോഡ്: ടിഎംടി സ്റ്റീൽ ബാർ നിർമാണം, ടാണറീസ് ആന്റ് ലെതർ നിർമാണം, ടൈൽ വ്യവസായം എന്നീ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതിയുടെ ഉത്തരമേഖലയിലെ തെളിവെടുപ്പ് യോഗം സെപ്റ്റംബർ 24ന് കോഴിക്കോട് ഗാന്ധി റോഡിലെ കേരളാ സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ഹാളിൽ നടക്കും.

ടിഎംടി സ്റ്റീൽ ബാർ നിർമാണ മേഖലയിലുള്ളവരുടെ യോഗം രാവിലെ 11 നും ടാണറീസ് ആന്റ് ലെതർ നിർമാണ മേഖലയിലുള്ളവരുടെ യോഗം 12 മണിക്കും ടൈൽ വ്യവസായ മേഖലയിലുള്ളവരുടെ യോഗം ഉച്ചയ്ക്ക് രണ്ടിനും നടക്കും. ബന്ധപ്പെട്ട മേഖലകളിലെ കാസർകോട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ തൊഴിലാളി /തൊഴിലുടമ പ്രതിനിധികൾ തെളിവെടുപ്പ് യോഗത്തിൽ പങ്കെടുക്കണം.